പണ്ടറേബ്യയില്‍ പ്രവാചകന്‍ വരുന്ന വേളയില്‍
കണ്ടൊരാഢ്യനാം അരോഗ ഗാത്രനാം യുവാവിനെ..
മിന്നിടും ലിബാസിലന്നു മുന്തിനിന്നോരത്തറിന്‍
സുഗന്ധവും പരത്തിവന്ന മിസ്‌അബ്‌ബ്‌നുമൈറിനെ.
തന്നുടുപ്പുമാനടപ്പെടുപ്പുമൊന്നു കാണുവാന്‍
വന്നു നിന്നിരുന്നു പാത വക്കിലന്നു മക്കികള്‍!
ഇന്നുടുത്തതൊന്നുടുത്തതില്ല പിന്നൊരിക്കലും
ഇങ്ങുപോയതങ്ങു പോയ കുതിരയല്ലൊരിക്കലും,
പകലു പൂശിയംബറിന്‍ സുഗന്ധമല്ല രാവിലും
പകരമുള്ള പലവിധങ്ങള്‍ അത്തറാണു മേലിലും.
മിസഅബിവ്വിധം പ്രതാപിയായി വാണ നാളിലാ;
ണുജ്ജ്വല പ്രതാപിയാം പ്രവാചകപ്രബോധനം.
സര്‍വ്വ ലോക രക്ഷിതാവിന്‍ സത്യദീന്‍ പുണര്‍ന്നതാ
സത്യസാക്ഷ്യം സ്വീകരിച്ചു വന്നു മിസ്‌അബന്നതാ!
കേട്ടറിഞ്ഞു ക്രൂദ്ധയായി മിസ്‌അബിന്റെ ഉമ്മയും,
വീട്ടിലിട്ടു പൂട്ടിയെന്നത്രേ ചരിത്രമുള്ളതും.
രക്തസാക്ഷ്യം തന്നെ ലക്ഷ്യം എന്നുറച്ചാ മാനസം,
സര്‍വ്വതും ത്യജിച്ചിറങ്ങാന്‍ പിന്നെയുണ്ടോ താമസം.
ശേഷമാസഹാബി ദീനിന്‍ മുന്നണിപ്പോരാളിയായ്
ലക്ഷ്യമിട്ടിരുന്ന പോലെ ധീരരക്തസാക്ഷിയായ്.
ആപ്രഭു കുമാരനാ രണാങ്കണത്തില്‍ വീഴവേ,
പിന്നിയിട്ടു തുന്നിയിട്ടുടുത്തതാണു വേഷമേ!
പടച്ചവന്റെ ദൂതരന്നു വന്നുനിന്നു നോക്കവേ,
മിസ്‌അബിന്റെ കാഴ്ചയില്‍ കരഞ്ഞു പോയി പോലുമേ.
മിസ്‌അബാ മദീനനാട്ടിലേക്കൊളിച്ചു പോകവേ,
അന്നുടുത്തതാണിതെന്നതന്നവര്‍കളോര്‍ക്കവേ..!
ആഢ്യനായിരുന്നവര്‍ ശഹീദരായിരിക്കവേ,
സാധ്യമായ പുടവയില്ല കഫനുടുക്കുവാനുമേ.
ശിരസ്സു മൂടിടുമ്പൊഴാ കാലുകള്‍ പുറത്തുപോയ്
കാലു മൂടിടുമ്പൊഴോ തല പുറത്തുമെന്നുമായ്.
പണ്ടു പട്ടുകൊണ്ടലങ്കരിച്ചിരുന്നാ മേനിയെ,
കണ്ടപുല്ലു കൊണ്ടു മൂടി എന്നതാണു സംഭവം.
സുന്ദരന്‍ സുഗന്ധകന്‍ സുഖിച്ചുവാണാ ലോലുപന്‍,
സുന്ദരം സുബര്‍ക്കവും ജയിച്ചുവീണാ ഗാധകള്‍,
പാടണം പഠിക്കണം പടച്ചവന്റെ ദീനിനായ്
പടക്കിറങ്ങണം മടിച്ചു നിന്നിടാതെ നമ്മളും.
3 comments:
ബൂലോകത്തേയ്ക്ക് സ്വാഗതം!
വളരെ വളരെ നന്ദി, ശ്രീ...
very nice... let the heros speak, who shows compasion,humility and justice to every creature of almighty..
Post a Comment