മോന് പോയി കെടന്നോ. നാളെ രാവിലെ എണീക്കണ്ടേ? വപ്പാടെ സ്നേഹോപദേശം.
മുറ്റത്ത് കൂട്ടുകാരോടൊപ്പം അവസാന വെടിപറച്ചില് ദുഃഖസാന്ദ്രമായ യാത്രപറച്ചിലോടെ അവസാനിപ്പിച്ചു. ഞാന്‍ വീട്ടീന്നിറങ്ങുമ്പോള്‍ അവര്‍ ഉറങ്ങുകയാകും. അവരും നല്കി കുറെ നിര്‍ദ്ദേശങ്ങള്‍, ഫോണ്‍ നമ്പറുകളും.
വീട്ടിനകത്ത് കുട്ടികള്‍ നെയ്ചോറും കൊഴിച്ചാറും അച്ചാറും വിതറിക്കളിക്കുന്നു. വരാന്തയിലെ സിഗരട്ടുപുകക്കിടയില് മൂത്താപ്പയും മാമാമാരും രാഷ്ട്രീയവും.
"ഡാ, പെട്ടിയൊക്കെ റെഡി ആണോ?" മൂത്താപ്പ ഉപദേശം ഇപ്പൊ തുടങ്ങും.
എനിക്കിഷ്ട്ടമാണ് മൂത്താപ്പാനേം മൂത്താപ്പാടെ സംസരോം. ഗംഭീരം, കണ്ണീര്ഭരം ! എല്ലാ കൂടലുകളിലും അതുണ്ടാകും. കല്യാണം, പെരകുടി, മരണം, കൂട്ടിക്കൊണ്ടോക്ക് എല്ലാത്തിലും.
"പ്രവാചകന്റെ മണ്ണില്‍ ആദ്യം നിന്റെ ശിരസ്സ് വയ്ക്കുക, പിന്നെ വിശുദ്ധ ഭവനത്തില്‍ പോയി കരഞ്ഞോളൂ, ഒരു ജോലിക്കു വേണ്ടിയല്ല, നല്ല ജീവിത മാര്‍ഗത്തിന് വേണ്ടി, നിന്റെ മുഖം സുന്ദരമാകും, ജീവിതം മനോഹരവും..."!
അന്ന് നിറഞ്ഞ കണ്ണുകള്ക്കിടയിലെങ്ങും ഞാന്‍ എന്റെ ഉമ്മയെ കണ്ടില്ല. വീടിന്റെ പിന്നാംപുറത്ത് പാത്രങ്ങള്‍ കഴുകുന്ന ശബ്ദങ്ങള്‍ക്കിടയില്‍ ആ മനസ്സിന്റെ തേങ്ങല്‍ ഞാന്‍ മാത്രം കേട്ടു. എനിക്ക് വേണ്ടി ഉമ്മ വീഴ്ത്തിയ ഓരോ കണ്ണീര്‍തുള്ളികളും ഞാന്സൂക്ഷിച്ചുവച്ചിട്ടുണ്ട്. പൊള്ളുന്ന പളുങ്കുകള്‍!
കുരുത്തം കാര്യമായിട്ടൊന്നും കെട്ടവനായിരുന്നില്ല ഞാന്‍. എന്റെ ഈ യാത്രയില്‍ ഏറ്റവും നഷ്ടം ഉമ്മിചിക്ക് തന്നെയാണ്. ഞാന്‍ നന്നായി കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തില്‍ കൂടുതല്‍ എന്റെ ഈ യാത്രകൊണ്ട് ഒന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല.എന്നെ കണ്ടതും പതിവു പോലെ, ചെയ്യുന്ന പണി പാതിവച്ച് ചോറു വിളമ്പി. ഞാന്‍ തിന്നുന്നതും നോക്കിയുള്ള ആ ഇരിപ്പ് ഇപ്പോള്‍ എനിക്ക് സഹിക്കുന്നില്ല. കണ്ണ് നിറയാന്‍ തുടങ്ങി. "വെള്ളം". ഉമ്മ വെള്ളമെടുക്കാന്‍ പോയതക്കം ഞാന്‍ കണ്ണ് തുടച്ചു.ഇനി ഞാന്‍ ഉറങ്ങിവീഴട്ടെ. കൊല്ലങ്ങള്‍ക്കു ശേഷം മാത്രം എന്റെ പ്രിയപ്പെട്ട വീട്ടില്‍ ഇനി ഞാനുറങ്ങും. സുഖങ്ങളേ, സുപ്രഭാതങ്ങളേ വിട!
...തുടരും..
7 comments:
ഹി ആലുവവാലാ..
കൊള്ളാലോ....
എഴുത്തിനൊരൊഴുക്കുണ്ട്...
ആശംസകള്‍...
എന്തോ, എന്റെ കണ്ണുകള്‍ ഒന്നു പിടച്ചു മനസ്സും.. കാരണം ഇത്തരം കുറേ സന്ധ്യകളെ ഞാനും സഹിച്ചിട്ടുണ്ട്.... :)
എവിടേക്കുള്ള ഇറക്കമായിരുന്നു.അഫ്ഗാനിസ്ഥാനിലേക്കോ ?
നന്നായി എഴുതി...
"പ്രവാചകന്റെ മണ്ണില്‍ ആദ്യം നിന്റെ ശിരസ്സ് വയ്ക്കുക, പിന്നെ വിശുദ്ധ ഭവനത്തില്‍ പോയി കരഞ്ഞോളൂ, ഒരു ജോലിക്കു വേണ്ടിയല്ല, നല്ല ജീവിത മാര്‍ഗത്തിന് വേണ്ടി, നിന്റെ മുഖം സുന്ദരമാകും, ജീവിതം മനോഹരവും..."!
ആ വാക്കുകള്‍ അറം പറ്റി, കേള്‍ക്കാന്‍ കൊതിയാകുന്നുണ്ടല്ലേ,പറയാം....
ഇഷ്ടന് നമ്മുടെയ് ആലുവവാല നിഷാദേ, അങ്ങിനേ പെട്ടെയൊക്കെയ് എടുത്തു
നാട്ടില്‍ നിന്നും പോന്നു, അല്ല അല്ലാവരും കൂടി അവനേ അവിടെന്നു ഓടിച്ചു വിട്ടു,
എത്തിയത് മരുബൂമികളുടെയ് റാണിയായ സൗദി അറബ്യയുടെയ് നെഞ്ഞതും അതായതു റിയാദേന്ന മഹാ നഗരത്തില്‍. എല്ലാവരും വരാറുള്ളത് പോലേയ് അന്നൊരു വ്യയായ്ച്ച ആയിരുന്നു, വിമാനമിനറങ്ങി, ബത്ത സ്ട്രീടിലൂടെയ് നടന്നു റൂമിലെത്തി,
പിറ്റേന്നു വെള്ളി ആയ്ച്ചയാണ് നേരത്തേ ജുമാ നിസ്കാരത്തിന് പള്ളിയില്‍ പോകണം എന്നോകേ കരുതി ഉറങ്ങാന്‍ കിടന്നു, പതിവു ഗള്‍ഫ് കാരെനേ പോലേ, ഉറങ്ങി എണീട്ടപോള്‍ സമയം ശ്ശി ആയി, ഏതായാലും കുളിയോക്കേ പാസ്സാകി
പള്ളിയില്‍ ഓടിയെത്തി.... അപ്പോയേകും പള്ളി നിറഞ്ഞിരുന്നു, വേറേ നിവര്‍ത്തിയില്ല എല്ലാവരും നില്കുന്ന പോലേ റോട്ടില് നിന്നു നമസ്കരിച്ചു, അങ്ങിനേ പ്രവാചകന്റെ മണ്ണില്‍ ശിരസ്സ് വെച്ചു യാത്ര തുടങ്ങി.............. അലുവയിലേ കലാകാരന്റെ യാത്ര.....
അലുവക്കരെത്ര ബാഗ്യവന്മാര്, ഞങ്ങളെത്ര നിര്ബാഗ്യവാന്മാര് ........തുടരും....
ഈ മുഹമ്മദ് ആരാണെന്ന് എനിക്കങ്ങട് മനസ്സിലാകണില്ല..! പറഞ്ഞതാണെങ്കില്‍ കറ കറസ്റ്റ്!
ആരാണെങ്കിലും ഒളിച്ച് നിന്ന് പോസ്റ്റാതെ നേരിട്ടു വന്ന് പോസ്റ്റെടാ പുല്ലേ..!
സത്യം പറഞ്ഞാല്‍ മൂത്താപ്പ പറഞ്ഞത് ചെയ്യാന്‍ ആ ഉറക്കം കാരണമായി കെട്ടോ..പക്കെ നട്ടുച്ചക്ക് കാലും പൊള്ളീ നെറ്റീം പൊള്ളി; ഈ ചൂടിന്റെ കാര്യം മൂത്താപ്പാക്ക് അറിയില്ലായിരുന്നോ ആവോ..?
നമ്മുടെ മാതാപിതാക്കള്‍ക്കു അള്ളാഹു പൊറുത്ത് കൊടുക്കട്ടെ ..അവരോടൊപ്പം ഒത്തൊരുമിച്ചു സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കാനുള്ള തൌഫീക്ക് അള്ളാഹു തരുമാറാകട്ടെ...ആമീന്‍ ..
Post a Comment