ഇന്നലെ ഒരു ഹൈദരാബാദി എന്നോടു ചോദിച്ചു? "ആര് യു മല്ലു?"
"പോയിപ്പണിനോക്കെടാ പുല്ലേ" എന്നതിന്റെ ഇംഗ്ലീഷോ ഹിന്ദിയോ പെട്ടെന്നു കിട്ടാതിരുന്നത് കൊണ്ട് ഞാന്‍ തിരിച്ചു ചോദിച്ചു "ആര് യു ഹൈദ്രൂ..?"
"വാട്ട്..?" എന്നായി അയാള്‍!
"കാള്‍ മീ മിസ്റ്റര്‍ മലയാളി..ഓ.ക്കേ!?" അയാള്‍ക്ക് സമാധാനമായി... എനിക്കും..!
എന്തൊരു കഷ്ടമാണിതെന്നു നോക്കണേ! ഇന്ത്യയിലെ വേറെയൊരു ഭാഷക്കാര്‍ക്കും ഈയൊരു ഗതികേടുണ്ടായിക്കാണില്ല! തെലുങ്കന്മാരെ "തെല്ലൂ" എന്നോ ഗുജറാത്തികളെ "ഗുജ്ജൂ" എന്നോ പഞ്ചാബികളെ "പഞ്ചൂ" എന്നോ കന്നടക്കാരെ "കന്നൂ" എന്നോ ആരും വിളിക്കാറില്ല. "ഹിന്ദു" എന്നത് "ഹിന്ദി" സംസാരിക്കുന്നവര്‍ക്കുള്ള ഇരട്ടപ്പേരുമല്ല? പിന്നെ മലയാളികള്‍ മാത്രം എന്തിനിങ്ങനെ ഈ മൈഗുണാപുരത്തെ പേരാല്‍ വിളിക്കപ്പെടണം?
ഇതിന്റെ അപകടവും അപമാനവും എത്രത്തോളമുണ്ടെന്നറിയണമെങ്കില്‍ ഗൂഗിളില്‍ പോയി എം.അ.എല്‍.എല്‍.യു എന്ന് ടൈപ്പ് ചെയ്ത് നോക്കിയാല്‍ മതി! ഹോട്ട് ഗേള്‍, മസാല, ഹോട്ട് വീഡിയോ, കുന്തം, കൊടച്ചക്രം..തുടങ്ങിയ വിശേഷാല്‍ പതക്കങ്ങളോടെയല്ലാതെ അഭിമാനിയായ മലയാളികള്‍ക്ക് ഏതോ കുബുദ്ധി ചാര്‍ത്തിയ ആ പേരിനെ കാണാനേ കഴിയില്ല!അത് സോള്‍ജിയര്‍ എന്നവാക്കിനൊപ്പം ഒരു സ്ഥലത്തും പ്രയോഗിച്ചുകാണാത്തത് എന്തുകൊണ്ടാണ്? രക്തസാക്ഷികളേയും, പണ്ഢിതവര്യന്‍മാരെയും ആ പദം കൊണ്ടഭിസബോധന ചെയ്തു കാണുന്നില്ല. കര്‍ത്താവിന്റെ സുവിശേഷകരായ വിശുദ്ധമണവാട്ടികളുടെ പേരിനോടൊപ്പവും അടുത്തകാലം വരെ ആ പദം പ്രയോഗിച്ചു കണ്ടിട്ടില്ല; ആലുവക്കടുത്ത് ഒരു അവിശുദ്ധകന്യക ഡ്രൈവറില്‍ നിന്നു 'സുഖശേഷം' സ്വീകരിച്ചപ്പോള്‍ മാത്രം അവരെ 'മല്ലു നണ്' എന്നു വിശേഷിപ്പിച്ചു കണ്ടു; നോണ്‍സെന്‍സ്..!
അപ്പോള്‍ പിന്നെ എന്നേക്കാള്‍ ഒരര്‍ത്ഥത്തിലും യോഗ്യനല്ല എന്നു എനിക്കു തോന്നിയ ഒരാള്‍ എന്നെ ആ പദം കൊണ്ടഭിസംബോധന ചെയ്താല്‍ അയാള്‍ക്കുമുന്നില്‍ ഞാന്‍ വില്ലുപോലെ വളയണോ അതോ പോടാ പുല്ലേ എന്നു വിളിക്കണോ? ഇനി എന്നേക്കാള്‍ എന്തുകൊണ്ടൂം യോഗ്യനും മാന്യനുമായ ഒരാളാണ് എന്നെ അങ്ങനെ വിളിക്കുന്നങ്കില്‍ ഇതിനേക്കാള്‍ അമാന്യമായിരിക്കും എന്റെ പ്രതികരണം..! കാര്യമൊക്കെ ശരി മാന്യാ..പക്ഷെ മാന്യന് മാന്യന്റെ സ്ഥാനത്തു നില്‍ക്കണം..പ്രത്യേകിച്ച് ലോകമാന്യ മലയാളിയുടെ കാര്യത്തില്‍. :)
ഈ പേരു വീണുകിട്ടിയത് മലയാളികളുടെ കയ്യിലിരിപ്പിന്റെ ഫലമാണോ അതോ വിദേശമലയാളികളുടെ പെരുപ്പത്തിലും പെരുമയിലും അസൂയപൂണ്ട മറ്റവന്മാരുടെ പണിയാണോ എന്നൊന്നും എനിക്കറിയില്ല. പാരവപ്പില്‍ നമ്മള് ഒട്ടും പിറകിലല്ലോ? ഇതല്ല ഇതിനേക്കാള്‍ മോശമായ ഒരുപാടു പേരുകള്‍ കൊണ്ടു വിളിക്കപ്പെടാന്‍ മാത്രം കൊട്ട കണക്കിന് ശരിയല്ലാത്ത കയ്യിലിരിപ്പുകളുമായി പലരാജ്യങ്ങളിലേക്കും ഊര്ന്നിറങ്ങിയവരാണ് നമ്മള്..! മുകേഷ് ചോദിക്കുന്നതുപോലെ.."ചെറ്റത്തരത്തിനും ഒരു മാന്യതയില്ലേടേ..?"
ഇത്രയും പറഞ്ഞത് 'മല്ലൂ' എന്ന ഈ വിളിയില്‍ ഉദ്ദേശ്യശുദ്ധിയില്ല എന്നുമാത്രമല്ല അശുദ്ധോദ്ദേശങ്ങള്‍ മാത്രമാണുള്ളത് എന്നു നാം ചുമ്മാ ഒന്നു മനസ്സിലാക്കിവക്കാന്‍ വേണ്ടീയാണ്. ഇനിയെങ്കിലും ആ വിളികേട്ട് പൊട്ടനെപ്പോലെ ഇളിച്ചുകൊണ്ടു നിന്നേക്കരുതെന്നേ പ്രിയപ്പെട്ട ശ്രീ & ശ്രീമതി മലയാളികളോട് ചുമ്മാതാണെങ്കിലും എനിക്കു പറയാനുള്ളൂ. നമ്മുടെ കാര്യം പോകട്ടെ..നാണം കെടാന്‍ നമുക്കുള്ള മിടുക്കൊന്നും ലോകത്താര്‍ക്കുമുണ്ടാകില്ല! പക്ഷെ മലയാളക്കരയില്‍ ഇനിയും ചുണക്കുട്ടികളുണ്ടാകുകയാണെങ്കില്‍ ഒരുപാടു സമരങ്ങള്‍ക്കിടയില്‍ ഈ കളിപ്പേരിനെതിരെ കൂടി വിമോചനസമരം നടത്താന്‍ അവര്‍ക്ക് സമയം കിട്ടുമോ ആവോ..?
15 comments:
ഏതായാലും ആ വിളികേട്ട് ഇനിയും പൊട്ടനെപ്പോലെ ഇളിച്ചുകൊണ്ടു നിന്നേക്കരുതെന്നേ പ്രിയപ്പെട്ട ശ്രീ & ശ്രീമതി മലയാളികളോട് എനിക്കു പറയാനുള്ളൂ. അല്ലെങ്കില്‍ മലയാളക്കരയില്‍ ഇനിയും ചുണക്കുട്ടികളുണ്ടാകുകയാണെങ്കില്‍ അവര്‍ക്ക് വിമോചനസമരം നടത്തേണ്ടിവരിക അപമാനത്തിന്റെ ആ കളിപ്പേരിനെതിരെയാകും!
ആര് യു മല്ലു? എന്ന് ചോദിച്ചാല്‍ മറുപടി "പോയിപ്പണിനോക്കെടാ പുല്ലേ" എന്നായിരിക്കും തീര്‍ച്ച!
മലയാളികൾക്ക് മല്ലു എന്ന പേരുണ്ടാക്കിക്കൊടുത്തത് മലയാളികൾതന്നെയാണ് എന്നു തോന്നുന്നു. എന്തൊരു കഷ്ടം. ആലുവവാല പറഞ്ഞ നെറ്റിലെ കുഴപ്പം കൊണ്ട് പല മല്ലു എന്നുതുടങ്ങൂന്ന സൈറ്റുകളും ഗൾഫു രാജ്യങ്ങളിൽ ബ്ലോക്ക് ആണുതാനും.
what about http://mallu-ungle.blogspot.com ? :)
ഇവിടെ സാധാരണയായി മലയാളികളെ പറയുന്നത് ...
മല്ലു എന്നാണ്... :(
ആപ്കാ ബോസ്സ് മല്ലു ഹേ ..?
എന്നല്ലാതെ , മലയാളി ആണോ..എന്ന് ഞാനിത് വരെ കേട്ടിട്ടില്ല.. :(
‘മല്ലു‘ എന്ന പോലെ തന്നെയാണ് ഗൾഫ് നാടുകളിലെ “മലബാരി” എന്ന വിളിയും.
ളുവെ ളാവെ ത്ത്ളുവെ ...
ളുയാനീ ല്ലോണയാലീപു ഡീഗ..
യിഷ്ടാഇ ട്ടോകേ.
ഹ..ഹ.......!
ളിര്ചാ....രാന്ദസു....!
തുഅ ക്കിലക....ആ കമന്റെനിക്കിഷ്ടായി....!
നന്ദി റ്റു: രമണിഗ,അപ്പു,മൃദുല്‍,ലാല,വശം,ചാര്
ശരിയാണു..മലയാളിക്ക് മല്ലു എന്ന പേരെങ്ങനെ വന്നു ഭവിച്ചെന്നോര്ത്ത് ഞാനുമതിശയിക്കാറുണ്ടു..ചുരുക്കപ്പേരിഷ്ടപ്പെടുന്ന ആരേലും തുടക്കമിട്ടതാവും..:)
ആളൊരു രസികനാണല്ലോ, എന്നിട്ടെന്താ ഞാന്‍ ഇതുവരെ കാണാത്തതു്? അതിനു് നമ്മളിപ്പഴാണല്ലോ കൂട്ടുകാരായതു് അല്ലേ?
ചോദ്യം : "ആര് യൂ മല്ലു?"
ഉത്തരം : "ഐ വില്‍ കില്ല് യൂ"
ഈ മല്ലു എന്ന വാക്കു ഇത്ര കുഴപ്പം പിടിച്ചതായിരുന്നോ?!! ഇനിയിപ്പൊ അങ്ങിനെ ആരെങ്കിലും ചോദിച്ചാൽ അരുൺ പറഞ്ഞ പോലെ ഐ വിൽ കൊല്ല്യൂ എന്നു തന്നെ മറുപടി പറയാം :)
ആര് യു ഹൈദ്രൂ..? ആ ചോദ്യത്തിനു കൊടുക്കണം കാശു്..!
രസിച്ചു..!
ഗുജറാത്തി = ഗുജ്ജു, തെലുങ്കന്=ഗുല്ട്ടി തമിഴന്=പാണ്ടി ഇതും പ്രചാരത്തിലുള്ളതാ കേട്ടോ..
അപ്പൊ ഇനി ഗൂഗ്ലില്‍ പോയി മല്ലു എന്നടിച്ചാല്‍ മതി അല്ലെ... ;) ഡാങ്ക്സ് ഫോര്‍ യുവര്‍ ഇന്‍ഫോ വാലാ.... അടിപൊളി മോനെ.. പോരട്ടങ്ങനെ പോരട്ടെ...!!!
Post a Comment