Tuesday, February 5, 2008

എലിമിനേഷന്‍ റൗണ്ട് ! Elimination Round

എന്തോ കരച്ചിലാണുമ്മച്ചിയേ,ദീദി
ഏങ്ങിക്കരച്ചിലാണെംജിയണ്ണന്‍!
ആംഗലേയത്തിലണുമ്മച്ചിയേ, നമ്മ-
ടവതാര രഞ്ജിനിച്ചേച്ചിതന്‍ രോദനം!

അയലത്തെ ആമിനത്താത്താടെ മോളാണു
വാവിട്ടുകാറുന്നു പാഞ്ഞു ചെന്നേന്‍.
എന്തു ഭവിച്ചെടീ ആരാ മരിച്ചെടീ
മോളേ മിനീ വാതുറന്നു പറ.

നി:സ്സംഗയാണവള്‍ നീര്‍മിഴിയാളവള്
‍നേരിട്ടു താത്തയോടായി ചോദ്യം.
പൊന്നുമോന്‍ സന്നിമോന്‍ പോയെടാ, മോന്റെയാ
'സംഗതി' പോയ്, താത്ത തേങ്ങലായി.

അന്തിച്ചു കുന്തിച്ചു ചിന്തിച്ചു നോക്കിഞാന്‍
‍അറിവില്ല താത്താക്കു മോനുമുണ്ടോ!
ഏതുമോന്‍ ഏതാണു സന്നിമോന്‍,പൊന്നുമോന്‍
‍എങ്ങോട്ടുപോയ് തെളിച്ചൊന്നു പറ!

സന്നിധാനന്ദന്‍ പുറത്തുപോയ് പൊട്ടാ
പൊട്ടിക്കരഞ്ഞു പറഞ്ഞു താത്ത.
എന്തിനാണിനിയെനിക്കീ ടിവി, താത്താടെ
തേങ്ങലിന്നെന്തോരു താളമമ്പോ!

തന്ത്രി പുറത്തുപോയ്, മന്ത്രി പോയ്,
അന്ത്യത്തിലയ്യപ്പസാമിക്കുമാഗതിയോ?!
ഏര്‍‌വാടിയില്‍ നേര്‍ച്ച നേര്‍ന്നു നടക്കുന്ന
താത്താക്കു ശാസ്താവിലെന്തു കാര്യം?!

"എലിവിഷം" റൗണ്ടാണു "സാര്‍ സിംഗറില്‍"
ചെന്നു 'ടെലിവിഷം' നോക്കെടാ കണ്ണുപൊട്ടാ”!
'പുപ്പുലി' ആമിനത്താത്തയുണ്ടാകവേ
കുഞ്ഞെലി കുപ്പയില്‍ വീണപോലെ.

കണ്‍ഫ്യൂഷനായെനിക്കാകെ കുതൂഹലം
കാര്യമായ് തന്നെ ഞാന്‍ ടിവി നോക്കി.
എന്തോ കരച്ചിലാണമ്മച്ചിയേ ദീദി
ഏങ്ങിക്കരച്ചിലാണെംജിയണ്ണന്‍!

വട്ടുപിടിച്ചുപോയ് ജാള്യനായ് ഞാനതാ
വിട്ടുപിടിച്ചെന്റെ വീട്ടിലെത്തി.
എന്തോ കരച്ചിലാണമ്മച്ചിയേ,നിന്നു
തേങ്ങിക്കരച്ചിലാണെന്റെയണ്ണന്‍!

അന്നേര മയലത്തെ അരയന്റെ മക്കടെ
പട്ടിണിത്തേങ്ങല്‍, ഞാന്‍ പുഞ്ചിരിച്ചു!

6 comments:

പാമരന്‍ said...

:) :)

ഗീത said...

വളരെ നല്ല ഹാസ്യകവിത.

ഇതെല്ലാവര്‍ക്കും ഒന്നു വായിച്ചുരസിക്കാന്‍ അവസരം കൊടുക്കാമായിരുന്നു....

Aluvavala said...

രസിക്കുമോ എന്നറിയില്ലെങ്കിലും, എല്ലവരും വായിക്കണം എന്നെനിക്കഗ്രഹമുണ്ട്.ഏതായാലും ഒരാള്‍ക്കെങ്കിലും ഇഷ്ടമായി എന്നറിയ്മ്പോള്‍ ഒരു സുഖം!!... നന്ദി ഗീത..!

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഹ..ഹ്ഹ്ഹ്ഹ്‌ ഹാഹാാാാാാ
ആലുവവാല നന്നായിരിക്കുന്നൂ.
മ്മ്‌ടെ അയല്‍ ഗ്രാമക്കരനാണ്‌ ഈ പുപ്പുലി സന്നി മോന്‍. എന്തായാലും സംഗതി കലക്കി. മലയാളം ന്യൂസിന്റെ ന്യൂസില്‍ നിന്ന ഈ കമന്റ്‌.

yetanother.softwarejunk said...

kollam, nalla kavitha

Rafi said...

Good one, need to spread this link all the Aluva vala's