Monday, February 1, 2010

സൗഹാര്‍ദ്ദമോഹി !








എനിക്കൊരു കുപ്പായം വാങ്ങണം
അതിനെതു നിറമായിരിക്കണം?
പച്ചയോ വെള്ളയോ മഞ്ഞയോ കാവിയോ
കൂട്ടുകാരോടു തിരക്കി നോക്കാം.

പച്ചയെന്നത്രേ പറഞ്ഞൊരുത്തന്‍
അവനാവര്‍ണ്ണ മേറെ വിശിഷ്ടമത്രേ!
അപരന്നു വെള്ളക്കു ഗബ്രിയേല്‍
മാലാഖയോളം മഹോന്നത സ്ഥാനമത്രേ!

മൂന്നാം ശുപാര്‍ശകന്‍ കാവിതന്‍ വൈശിഷ്ട്യ
വൈവിധ്യമോതവേ വേറൊരിഷ്ടന്‍-
ഭൂലോക കണ്ണുകള്‍ മഞ്ഞളിച്ചീടുന്ന
മഞ്ഞവര്‍ണ്ണത്തിന്‍ മഹത്വമോതി.

മണ്ടനല്ലല്ലോ ഞാന്‍, മഠയനല്ലല്ലോ ഞാന്‍
സാധുവാം സൗഹാര്‍ദ്ദ മോഹിയല്ലേ?
നൂറു മതം നൂറുവ‌ര്‍‌ണ്ണമാര്‍ന്നെന്‍ നാട്ടില്‍
ഒരുവര്‍ണ്ണ നിണധാര വെട്ടിയൊഴുക്കവേ
വര്‍ണ്ണങ്ങളത്രയും വര്‍ഗ്ഗപ്രതീകമാല്‍
കുപ്പായമില്ലാതെ ഞാന്‍ നടക്കും
വിപ്ലവ ഗാന്ധി നടന്ന പോലെ !

5 comments:

Aluvavala said...

കുപ്പായമില്ലാതെ ഞാന്‍ നടക്കും
വിപ്ലവ ഗാന്ധി നടന്ന പോലെ !

Typist | എഴുത്തുകാരി said...

അതു വേണോ?

sainualuva said...
This comment has been removed by the author.
sainualuva said...

ഏതു കളറായാലും അഴുക്ക് പുരളാത്ത കുപ്പായമിട്ട് നടക്കുന്നതല്ലേ അഭികാമ്യം ....

keraladasanunni said...

ഓരോ നിറവും ഓരോരുത്തരുടെ കുത്തകയാവുമ്പോള്‍ ഈ മാര്‍ഗ്ഗം തന്നെ ഉചിതം .
Palakkattettan.