ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. മാര്‍ച്ച് 20 വ്യാഴാഴ്ച രാവിലെ, ഗ്ലാമര്‍ കൂട്ടാന്‍ അരലിറ്റര്‍ പാലുവാങ്ങിക്കുടിക്കാം എന്നു കരുതി അടുത്തുള്ള അനിലേട്ടന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്കിറങ്ങി.മലയാളം ന്യൂസ് വന്നിട്ടേയുള്ളു. ആളുകള്‍ ഓസിനു വായിക്കാതിരിക്കാന്‍ അനിലേട്ടന്‍ പേപ്പറിലെല്ലാം സ്റ്റാപ്ലര്‍ അടിക്കുകയാണ്.
മൂപ്പരുടെ കണ്ണ് വെട്ടിച്ച് ഒരുപേപ്പര്‍ കയ്യിലാക്കി, ഒരു പാക്കറ്റ് പാലും എടുത്ത് കുറേശ്ശെ കുടിച്ചുകൊണ്ട് ഒരു തൂണിന്റെ പിന്നില്‍ മറഞ്ഞിരുന്ന് ഞാന്‍ അതൊന്നു മറിച്ച് നോക്കി. അതിന്റെ പതിനൊന്നാം പേജില്‍ സര്‍ഗവീധിയില്‍ ഒരു കരയുന്ന കണ്ണിനോട് ചേര്‍ന്ന് അതാ ആ മണ്ടത്തരം അച്ചടിച്ച് അങ്ങനെ കിടക്കുന്നു. അമ്പരക്കണോ, വായിലുള്ള പാലിറക്കണോ എന്ന വല്ലാത്തൊരു കണ്‍ഫ്യൂഷനിലായിപ്പോയി ഞാന്‍..!
"ചേട്ടാ; ഇതാ പാലിന്റെ പൈസ! പേപ്പറിന്റേം എടുത്തോ..".
"ഹോ! നീ പേപ്പറ് വാങ്ങേ..!? ഇന്ന് ചത്ത കാക്ക മലന്നു പറക്കും".
"ശരിയാ, എനിക്കും തോന്നണ്‌ണ്ട്".
തലക്കടിയേറ്റ് കിറുങ്ങിയ പോലെ റൂമലേക്ക് തിരികെ നടക്കുമ്പോള്‍ ഉള്ളില്‍ എനിക്ക് ചിരിയായിരുന്നു. 'മലയാളം ന്യൂസിനു പറ്റിയ പറ്റേ..!'
മലയാളം ന്യൂസിനു പറ്റിയ ആ മണ്ടത്തരം ഇതിന്റെ തൊട്ടു താഴെ നിങ്ങള്‍ക്ക് കാണാം..!
പിന്നെ, ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞൂന്ന് ആരും മലയാളം ന്യൂസിനോട് പറഞ്ഞേക്കല്ലേ..! പിന്നെ നമ്മളെന്തെങ്കിലും ഇമെയിലില്‍ അയച്ചുകൊടുത്താ പ്രിന്റൗട്ടെടുത്ത് പിച്ചിക്കീറി കലിതീര്‍ത്ത് കളയും പഹയന്‍...!

9 comments:
അഭിനന്ദനങ്ങള്‍ മാഷേ...
പക്ഷേ, ഇത് വായിയ്ക്കാന്‍ പറ്റുന്നില്ല. തീരെ ചെറിയ ഇമേജ്.
:(
ഫെബ്രുവരി അഞ്ചാം നാളെ പോസ്റ്റ് വായിച്ചു . ഇത്തരം ഹാസ്യ കവിത/പാട്ടുകള്‍ എഴുതിയിട്ടാണ് തുടക്കത്തില്‍ നാധിര്‍ഷ, ദിലീപ് ഒക്കെ പിടിച്ചു കയറിയത്...കോമഡി കാസറ്റ് പാട്ടുകള്‍ക്കും, ഹാസ്യ ചിത്രീകരനത്ത്തിനും ഈ എഴുത്ത് കലക്കാം
ശ്രീ..ഇപ്പോള്‍ വായിക്കാം...! അതിന്റെ ലിങ്ക് വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നില്ല..!
സു.. കോടതീ..
അപ്പോള്‍ ഞാന്‍ കോമഡി കാസറ്റ് ഇറക്കി ഒന്നു കേറാന്‍ പറ്റുമോന്നു നോക്കട്ടെ..തീരുമാനം കോടതി പറയണം..!
മലയാളം ന്യുസില്‍ കവിത വായിച്ചിരുന്നു...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
athoru pattaano? nalla kaaryam. :-)
നന്നായിട്ടുണ്ടു...
അഭിനന്ദനങ്ങള്‍
പാലുമെടുത്തതിന് ശേഷം പത്രം കണ്ടത് ഏതായാലും നന്നായി. ഇല്ലെങ്കില്‍ അനിലേട്ടന് ആലുവവാലയെ എടുക്കേണ്ടി വന്നേനെ.
ശ്ശെടാ... എന്നാലും ഞാനിത് കണ്ടില്ലല്ലോ... (അതിനേയ് പത്രം വാങ്ങിക്കണം.)
കൊല്ലാം മാഷേ... സോറി കൊള്ളാം മാഷേ...
^%^%*&(*())()*&&%%$%#$@#@!@!!!$##$%#%&^%^&
ആമിനത്താത്തയെ കണ്ടാല്‍ ഞാനിങ്ങനെ പറഞ്ഞൂന്ന് പറേണം.
എന്ന് സ്വന്തം ‘ഒലക്ക’
കോമഡി കാസറ്റ് ഇറക്കുകയാണെങ്കില്‍ എന്നേയും ഒന്നു പരിഗണിക്കണേ. ഞാനും ഇതേവിഷയത്തില്‍ ഒരു കോമഡി എഴുതിയിട്ടുണ്ട്...
Post a Comment