Sunday, May 16, 2010

ക്രിക്കറ്റ് ബോള്‍‌

വേനലവധിയുടെ അവസാന ദിവസത്തെ കളിയും കഴിഞ്ഞു. കുട്ടികളെല്ലാം വാടിയമുഖങ്ങളുമായി വീടുകളിലേക്കു പോയിത്തുടങ്ങി. അവരെ കൈവീശിക്കാണിച്ച് തിരികെ പോകുന്ന സൂര്യന്റെ ചുവന്ന വിഷാദം കൊയ്തുകഴിഞ്ഞ തക്കത്തിന് ആ പാടത്തേക്ക് കുടിയേറിപ്പാര്ത്ത് കറുകക്കൂട്ടത്തിന്റെയും മുഖം ചുവപ്പിച്ചു. കാട്ടുപത്തലുകള്‍ സ്റ്റമ്പുകളാക്കി കുത്തിയ കുഴികള്‍ ഇനി ഈ സ്കൂള്മ്ഴക്കാലത്ത് തവളകള്ക്കുുള്ളതാണ്!

കുട്ടനായിരുന്നു ഏറ്റവും വിഷമം. എല്ലാവരും പോയിക്കഴിഞ്ഞിട്ടും അവന്‍ ആ വരമ്പത്തൂടെ നടന്നു. അടുത്ത അവധിക്കാലത്ത് ഇവിടെ കളിക്കാന്‍ അവനുണ്ടാവില്ല. ഒരുമാസത്തിനകം റിയാദില്‍ അച്ഛന്റെ അടുത്തേക്ക് പോകും. അഞ്ചാം ക്ലാസ്സില്‍ അവിടത്തെ സ്കൂളില്‍ ചേര്ക്കാ നാണ് പരിപാടി. പിന്നെ ഇനി എന്നു വരുമെന്നോ എന്താണെന്നോ ഒന്നും ഒരു പിടുത്തവുമില്ല.

അവന്‍ ഒന്നുകൂടി ക്രീസില്‍ ചെന്നു ബാറ്റില്ലാതെ സിക്സറടിച്ചു; മറുതലക്കല്‍ ചെന്ന് ബോളില്ലാതെ കുറ്റിതെറിപ്പിച്ചു. പിന്നെ സങ്കല്‍‌പത്തിലുയര്ന്നഞ പന്തിനെ ചാടിവീണുപിടിച്ച് "ഹൗസാറ്റ്" വിളിച്ചു, അമ്പയറുടെ സ്ഥാനത്ത് നിന്ന് "ഔട്ട്" വിളിച്ചു..പിന്നെ വരമ്പത്തിരുന്ന് മനസ്സാ ആര്പ്പുൂവിളിച്ചു!
ഇരുട്ടുന്നതുവരെ ആ ഇരിപ്പ് തുടര്ന്നു .

പ്രിയപ്പെട്ട കളിപ്പാടത്തെ ഓരോ കോണുകളോടും മൗനമായി യാത്രപറഞ്ഞു. വഴിയിലേക്ക് കയറി ഒന്നു കൂടി അവന്‍ പിച്ചിലേക്ക് നോക്കി. മുഖം തിരിക്കാന്‍ തുടങ്ങിയതും..ഗ്രൗണ്ടീന്റെ അങ്ങേ മൂലയിലതാ...മൂടിവീഴുന്ന ഇരുട്ടിനെ വകഞ്ഞ് എന്തോ ഒന്ന്.. അത് തന്നെ നോക്കി കരയുന്നതായവനു തോന്നി. കൈവീശി മാടിവിളിക്കുന്നു. എന്നെ വിട്ടിട്ടു പോകല്ലേ എന്നപേക്ഷിക്കുന്നു...! "ഹൊ..എന്റെ പന്ത്...!" കുട്ടന്‍ അങ്ങോട്ടോടി ..അതിവേഗത്തിലോടി..!

അതാ കുട്ടന്റെ പ്രിയപ്പെട്ട പന്ത്! കുട്ടന്റെ കൈകളില്‍ തലകുത്തിമറിഞ്ഞ; അവനെറിയുമ്പോള്‍ എതിരാളിയെ കബളിപ്പിച്ച് സ്റ്റമ്പിലേക്കിരച്ചു കയറിയ, അവനടിക്കുമ്പോള്‍ പിടിക്കാന്‍ വന്ന എതിരാളികളുടെ കയ്യില്‍ കടിച്ച് സിക്‌സറിലേക്ക് എടുത്തുചാടിയ, സര്‍‌വ്വോപരി ഇന്നലെ വരെ അവനോടൊപ്പം അവന്റെ തലയിണക്കരികിലുറങ്ങിയ പന്തിനെ കുട്ടനെന്തേ മറന്നൂ..?

കുട്ടന്റെ കണ്ണു നിറഞ്ഞു..! അവന്‍ അതിനെ വാരിയെടുത്ത് മാറോടു ചേര്ത്തു . "നീ എന്നെ ഇങ്ങനെ വിട്ടിട്ട് പോകും..അല്ലേ കുട്ടാ" എന്ന പന്തിന്റെ ചോദ്യം കേട്ട് അവന്‍ പൊട്ടിക്കരഞ്ഞു; പന്തും..! അനിക്കുട്ടന്‍ അതിനെയും മാറോട് ചേര്ത്ത് പിടിച്ച് വീട്ടിലേക്കു നടന്നു.

അമ്മ കുട്ടനെയും കാത്ത് വഴിയില്തപന്നെ നില്‍‌പ്പുണ്ട്.പിള്ളേരെല്ലാം പോയിട്ടും അവന്‍ വൈകുന്നതിലുള്ള വിമ്മിഷ്ടം മുഖത്ത് കാണാം..!

"എവിടെപ്പോയി കെടക്കായിരുന്നെടാ..ഇതുവരെ...?".
കുട്ടനു മിണ്ടാട്ടമില്ല...

"നീയെന്തിനാ കരഞ്ഞത്..എവിടേങ്കിലും വീണോ?"
മറുപടി കൂര്ത്ത മൗനമായിരുന്നു..

കയ്യില്‍ പന്തുകൂടി കണ്ടപ്പോള്‍ അമ്മക്കു ദേഷ്യം വന്നു..."അവനും അവന്റെയൊരു കളീം..ഇന്നത്തോടെ തീര്ന്നി ല്ലേ എല്ലാം.." അമ്മ പന്തു വാങ്ങി ഒറ്റയേറ്..ആ കുറ്റിക്കാട്ടിലേക്ക് ! പിടിക്കാന്‍ വന്ന അമ്മയില്‍ നിന്നും കുതറി കുട്ടന്‍ കുറ്റിക്കാട്ടില്‍ കയറി പന്തെടുത്ത് വീടിനകത്തേക്കോടി; തലയിണക്കിടയില്‍ പന്തിനെ ഒളിപ്പിച്ചു വച്ചു. അന്നു പക്ഷെ അമ്മേടെ കയ്യീന്ന് കണക്കിനു കിട്ടി.

ദിവസങ്ങള്‍ വണ്‍‌ ഡേ വിക്കറ്റുകള്‍ പോലെ കൊഴിഞ്ഞു വീണു. മഴവെള്ളം തെറിപ്പിച്ച് സ്കൂളീലേക്ക് പോകുന്ന കൂട്ടുകാര്‍ വിളിച്ചു ചോദിച്ചു "കുട്ടാ...എന്നാ പോണത്..?". കുട്ടന്‍ ഒന്നും മിണ്ടാതെ അവര്‍ പോകുന്നതും നോക്കി നിന്നു. വിസ ശരിയായിരിക്കുന്നു.

"കുട്ടാ, കൊണ്ടുപോകനുള്ളതൊന്നും മറക്കല്ലേ..എല്ലാം ഇതിലെടുത്തു വക്ക്.." അമ്മ ഒരു കൊച്ചു സ്യൂട്ട്‌കെയ്സെടുത്ത് കുട്ടനു കൊടുത്തു. ഉടുപ്പുകളും പുസ്തകങ്ങളുമൊക്കെ അവനതിലെടുത്തുവച്ചു. ഉടുപ്പുകള്ക്കിടടയില്‍ അവന്റെ പ്രിയപ്പെട്ട പന്തും.

പക്ഷെ അതുകണ്ടപ്പോള്‍ അമ്മക്ക് കലി കയറി. "കുട്ടന് നല്ല അടികിട്ടും ട്ടോ....പുതിയ ഉടുപ്പിന്റെ കൂടെയാ അവന്റെയൊരു ചളിപിടിച്ച പന്ത്..! നീയവിടെ പഠിക്കാനാ പോണത്..കളിക്കാനല്ല..!"

എത്ര പറഞ്ഞിട്ടും ആ പന്തുകൊണ്ടുപോകാന്‍ അമ്മ സമ്മതിച്ചില്ല. സങ്കടത്തോടെ കുട്ടന്‍ പന്തിനെ മച്ചിന്റെ മുകളിലെ മരപ്പെട്ടിയില്‍ കൊണ്ടുപോയി വക്കാന്‍ തീരുമാനിച്ചു. പിന്നെയോര്ത്തു!, വേണ്ട അതിനെ പൂട്ടിയിടണ്ട!

അങ്ങനെ അന്നു രാത്രി എല്ലാവരുമുറങ്ങിയപ്പോള്‍ പന്തും ഗാഢനിദ്രയിലാണ്ടപ്പോള്‍ കുട്ടന്‍ പന്തുമെടുത്ത് കളിസ്ഥലത്തേക്കോടി. അവിടെ പിച്ചിന്റെ ഒത്തനടുക്ക് പതുപതുത്ത വട്ടയിലയില വിരിച്ച് അതില്‍ കിടത്തി. അവസാനമായി പന്തിന്റെ നെറുകയില്‍ ഉണര്ത്താ തെ ചുമ്പിച്ച് അവന്‍ കരഞ്ഞുകോണ്ട് വീട്ടിലേക്കോടി. പിറ്റേ ദിവസം രാവിലെ കുട്ടന്‍ പറന്നു..പറന്നാലും പറന്നാലും പച്ചപ്പുകാണാത്ത മരുഭൂമിയുള്ള നാട്ടിലേക്ക്..അച്ഛന്റെ അടുത്തേക്ക്..ഗള്ഫി്ലേക്ക്..!

ഏറ്റവും വലിയ ധൂര്ത്തുനാണ് കാലം! യാതൊരു കയ്യും കണക്കുമില്ലാതെ ജീവിതത്തെ അത് ചിലവഴിച്ചു തീര്‍‌ക്കും. നാലു വര്ഷം് കഴിഞ്ഞിരിക്കുന്നു. ഇക്കാലത്തിനിടയില്‍ കുട്ടന്റെ കൈകള്‍ ഒരു പന്തിനേയും സ്പര്‍‌ശിച്ചിട്ടുപോലുമില്ല! പ്രിയകൂട്ടുകാരനായ പന്തിനെ വിട്ടിട്ടു പോന്നതിന്റെ സങ്കടം ഇക്കാലമത്രയും അവന്‍ സഹിച്ചു. ഇപ്പോള്‍ ആദ്യത്തെ അവധിക്കുള്ള ഒരുക്കത്തിലാണവന്‍. നാട്ടില്‍ ചെന്നാല്‍ ആദ്യംതന്നെ എന്തായിരിക്കും അവന്‍ തേടുക? എങ്ങോട്ടായിരിക്കും അവനോടുക?

ഞാന്‍ പറയാം; അപ്പോഴും അവിടെ രാത്രിയായിരിക്കും. ഉടുപ്പും ഷൂസുമൊന്നും മാറ്റാതെ ആവേശത്തോടെ അവനാ കളിസ്ഥലത്തേക്കോടിച്ചെല്ലും..!

അപ്പോള്‍ പക്ഷെ..പരിപൂര്‍‌ണ്ണ ശൂന്യതയും ശ്മശാന മൂകതയും അവനെ വലയം ചെയ്യും. നിരാശയോടെ ഭീതിയോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍.... ഗ്രൗണ്ടീന്റെ അങ്ങേ മൂലയിലതാ...മൂടിവീഴുന്ന ഇരുട്ടിനെ വകഞ്ഞ്, വീണ്ടൂം കുട്ടനെ നോക്കി കരയുന്നു കൈവീശിക്കാണിക്കുന്നു...അവന്റെ പ്രിയപ്പെട്ട പന്ത്..!

കുട്ടന്‍ അങ്ങോട്ടോടും..അതിവേഗത്തിലോടും..പന്തിനെ വാരിപ്പുണരും..പന്തു ചോദിക്കും.."മറന്നോ കുട്ടാ...?".

പൊട്ടിക്കരഞ്ഞുകൊണ്ട് അവനതിനെ പൊക്കിയെടുക്കും. പിച്ചിലേക്കിരച്ചുകയറി ഇല്ലാത്ത കുറ്റികള്‍ തെറിപ്പിക്കും. പന്ത് ഉയര്ന്നു പൊങ്ങും. കുട്ടനതിനെ ചാടിപ്പിടിച്ച് "ഹൗസാറ്റ്" വിളിക്കും..അമ്പയറുടെ സ്ഥാനത്ത് ചെന്ന് "ഔട്ട്" വിളിക്കും. പിന്നെ..വരമ്പത്ത് കയറിനിന്ന് ആര്പ്പു്വിളിക്കും. അപ്പോള്‍ ആനന്ദത്താല്‍ ചുവന്ന മുഖവുമായി സൂര്യന്‍ അവരോടൊപ്പം കളിക്കാന്‍ വരും; കരിഞ്ഞുണങ്ങിയ കറുകകള്‍ വിരിഞ്ഞു പടര്ന്ന് ആനന്ദ നൃത്തമാടും..!

അന്നേരം പഴയ കളിക്കൂട്ടുകാരെല്ലാം തിരക്കു പിടിച്ച് സ്കൂളുകളിലേക്ക് പോകുന്നുണ്ടാകും. അവരോട് കുട്ടന്‍ വിളിച്ചു ചോദിക്കും "ഞങ്ങളിതാ റെഡി.. വൈകീട്ടെന്താ പരിപാടി..?"

5 comments:

Aluvavala said...

"ഞങ്ങളിതാ റെഡി.. വൈകീട്ടെന്താ പരിപാടി..?"

Naushu said...

പാവം കുട്ടന്‍....

വയ്സ്രേലി said...

ആലുവവാല മനോഹരമായ തീം. നല്ലത് പോലെ തുടങ്ങി. പക്ഷെ എവിടെയോ ഒക്കെ ചെറിയ ചെറിയ ....

ആശംസകള്‍.
വയ്സ്രേലി.

സുധീര്‍ കെ എസ് said...

പഴയ കാലം പെട്ടെന്നു ഓര്‍മയിലേക്ക് വന്നു... ഓടി ചാടി നടന്നിരുന്ന മധ്യ വേനല്‍ അവധിയും അതു തീര്‍ന്നു സ്കൂളില്‍ പോകരാവുമ്പോഴുള്ള വിഷമവും എല്ലാം ഓര്‍മയിലേക്ക് വന്നു...

ശ്രീ said...

മാഷേ... ഒരത്ഭുതം പറയട്ടെ... 1995 ല്‍ എനിയ്ക്ക് അയല്‍ക്കാരനായ ഒരു ചേട്ടന്‍ സമ്മാനിച്ച ഒരു റബ്ബര്‍ പന്ത് ഉണ്ടായിരുന്നു. ഓറഞ്ച് നിറമുള്ള ശരിക്കു സ്റ്റിച്ച് ബോള്‍ പോലെ ഡിസൈനുള്ള ഒരു പന്ത്. എനിയ്ക്കേറെ ഇഷ്ടമുള്ള ഒരു പന്തായിരുന്നു അത്. ഞങ്ങളുടെ കളിസ്ഥലത്ത് വച്ച് ഏറ്റവും ദൂരം രേഖപ്പെടുത്തിയ ഇനിയും തകര്‍ക്കപ്പെടാത്ത റെക്കോഡ് ഇട്ട സിക്സറടിയ്ക്കാന്‍ എന്നെ സഹായിച്ച ആ പന്ത് ആയിരുന്നു എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട പന്ത്. ഇടക്കാലത്ത് വച്ച് അതിനെ കാണാതായി. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പഴയ ബുക്സിന്റെ കൂട്ടത്തില്‍ ഒരു ബാഗില്‍ നിന്ന് അത് തിരിച്ചു കിട്ടി. അത് പന്ത്രണ്ടു വര്‍ഷം എന്റെ കയ്യിലുണ്ടായിരുന്നു. 2007 ല്‍ ബാംഗ്ലൂര്‍ക്ക് വരുന്ന കാലം വരെ. (ഇപ്പോള്‍ അത് എവിടെ ഉണ്ട് എന്നറിയില്ല)

അത് ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു...