Wednesday, February 11, 2009

ബെര്‍ളി ചുടേണ്ടിയിരുന്നത് പത്തായമല്ല..!

എലിയെപ്പേടിച്ച് ഇല്ലം ചുട്ട നമ്പൂതിരി ഫലിതപ്രിയനായിരുന്നു എന്നതിനേക്കാള്‍ ആളുകള്‍ മനസ്സിലാക്കിയിരിക്കുന്നത് അദ്ദേഹം ഒരു വിഡ്ഡിശിരോമണിയായിരുന്നു എന്നാണ്. എലിശല്യം സഹിക്കാതെ നമ്പൂരി ആദ്യം പൂച്ചയെവളര്‍ത്തി. പക്ഷെ പൂച്ചയല്ലേ കക്ഷി; ഉണ്ണിനമ്പൂരിക്കു കുടിക്കാന്‍ അന്തര്‍ജനം കരുതിവച്ച പാല്‍ പുള്ളിയെടുത്തു കുടിച്ചുകളഞ്ഞു. എന്നാല്‍ പിന്നെ പൂച്ചയുടെ ആര്‍ത്തി മാറ്റിയാല്‍ പ്രശ്നം തീരുമല്ലോ എന്നു കരുതി നമ്പൂരി പൂച്ചക്കു വെള്ളംചേര്‍ത്ത പാല്‍ വയറുനിറച്ചുകൊടുക്കാന്‍ വാല്യക്കാരന്‍ രാമനെ ശട്ടം കെട്ടി. പിറ്റേദിവസം പൂച്ചയെ മുള്ളുമ്മ നിര്‍ത്തി നമ്മുടെ എലി കുടുംബസമേതം പാല്‍പാത്രത്തില്‍ ആദിവാസിനൃത്തം ചവിട്ടുന്നതുകണ്ട നമ്പൂരി കോപം കൊണ്ടു വിറതുള്ളുകയും അവ താവളമടിച്ചിരുന്ന പറക്കണക്കിന് നെല്ലുശേഖരമുണ്ടായിരുന്ന ഇല്ലത്തെ പത്തായം കത്തിച്ചുകളയുകയും ചെയ്തു. അതോടെ എലികളും പൂച്ചയും കൂടി ഇല്ലത്തിന്റെ കലവറയിലും മണിയറയിലുമടക്കം കബഡികളി തുടങ്ങുകയും, ആ സമയത്ത്തന്നെ അന്തര്‍ജനം പുതിയൊരു നമ്പൂരിക്കുഞ്ഞിനു ജന്‍‌മം നല്‍കി മുലയൂട്ടാന്‍ തുടങ്ങുകയും ചെയ്തതോടെ എലിയും പൂച്ചയും കൂടി ഇനി അതിന്‍‌മേലും കണ്ണൂവച്ചുകളയുമോ എന്ന ഭീതിയില്‍ നമ്പൂരി ഇല്ലം തന്നെ ചുട്ടുകളഞ്ഞു എന്നുമാണ് എനിക്കിപ്പോള്‍ കിട്ടിയ കഥ.

ബെര്‍ളിത്തരങ്ങളുടെ ഉടമ ബെര്‍ളിയും നല്ലൊരു ഫലിതപ്രിയനാണ് എന്നെനിക്കഭിപ്രായമുണ്ട്. ബെര്‍ളിത്തരങ്ങള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. അതില്‍ നിറയുന്ന അനേകം കമറ്റ്നുകള്‍ കാണുമ്പോള്‍ ഏറിയാല്‍ പത്തോ പതിനഞ്ചോ കമന്റുകളില്‍ കൂടുതല്‍ കിട്ടിയിട്ടില്ലാത്ത ഞാന്‍ ചെറുതായെങ്കിലും അസൂയപ്പെടുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ബെര്‍ളിത്തരങ്ങളില്‍ ഒരേഒരു കമന്റെ ഇട്ടിട്ടുള്ളു എന്ന എന്റെ ഓര്‍മ്മ ശരിയായിരിക്കട്ടെ. ആരിട്ടതായാലും ബ്ലോഗറെ സംബന്ധിച്ച് കമന്റുകള്‍ അനുഗ്രഹങ്ങളാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു, എനിക്കു കിട്ടിയിട്ടില്ലെങ്കിലും! അതുകൊണ്ടുതന്നെ എനിക്കുള്ള സംശയം, ഞാനും എന്നെപ്പോലെ പലരും അസൂയയോടെ നോക്കിയിരുന്ന പറക്കണക്കിനു കമന്റുകള്‍ നിറഞ്ഞിരുന്ന ആ പത്തായം ആരെപ്പേടിച്ചാണ് ബെര്‍‌ളി കത്തിച്ചുകളഞ്ഞത്? ഞാന്‍ വായിക്കുന്ന ബ്ലോഗില്‍ കമന്റിടുക എന്നത് എന്റെ ആവശ്യവും അവകാശവുമല്ല എന്നാരുപറഞ്ഞാലും പോയിപ്പണിനോക്കാന്‍ പറയും. തന്നെയുമല്ല, വേണോങ്കി കല്യാണത്തിനു വന്ന് ഓസിനു തിന്നിട്ടുപോക്കോണം, എറച്ചീടെ ഉപ്പൊന്നും ആരും നോക്കണ്ട എന്ന സമ്പന്നന്റെ നെഗളിപ്പുപോലെ, വേണോങ്കി വായിച്ചിട്ട് പോടേ, അഭിപ്രായമൊന്നും ആരും പറയണ്ട എന്ന ബെര്‍ളിയുടെ ധാര്‍ഷ്ട്യത്തോട് എനിക്ക് വല്ലാത്തൊരു അറപ്പു തോന്നിപ്പോകുന്നു. നൂറുകണക്കിനു വായനക്കാര്‍ സ്നേഹത്തോടെയോ ദേഷ്യത്തോടെയോ ആവട്ടെ സമയമെടുത്തെഴുതിയിട്ട കമന്റുകള്‍ക്കു നേരെ സ്വന്തം അമ്മക്കോ അച്ഛനോ നേരെ തന്റെ വീടിന്റെ മുന്‍‌വാതില്‍ കൊട്ടിയടക്കുന്ന അസഹിഷ്ണുവും, കുരുത്തംകെട്ടവനുമായ പുത്രനെപ്പോലെ പെരുമാറണമായിരുന്നോ പ്രിയപ്പെട്ട ബെര്‍ളി?

താങ്കള്‍ നമ്പൂരിയെപ്പൊലെ, ബെര്‍ളിത്തരങ്ങള്‍ എന്ന ഇല്ലത്തെ പത്തായം ചുട്ടിരിക്കുന്നു! ബെര്‍ളി എന്തുപറഞ്ഞാലും, ഒരിക്കലും ഒരു ശല്യമല്ലാത്ത, കമന്റുകളിട്ടു നിങ്ങളെ അനുഗ്രഹിച്ച പാവം വായനക്കാരെയാണ് നിങ്ങള്‍ പേടിക്കുന്നതെങ്കില്‍ പത്തായമായിരുന്നില്ല കത്തിച്ചുകളയേണ്ടിയിരുന്നത്; ബെര്‍ളിത്തരങ്ങള്‍ എന്ന ഇല്ലമായിരുന്നു..!

31 comments:

ആലുവവാല said...

ബെര്‍ളി എന്തുപറഞ്ഞാലും, ഒരിക്കലും ഒരു ശല്യമല്ലാത്ത, കമന്റുകളിട്ടു നിങ്ങളെ അനുഗ്രഹിച്ച പാവം വായനക്കാരെയാണ് നിങ്ങള്‍ പേടിക്കുന്നതെങ്കില്‍ പത്തായമായിരുന്നില്ല കത്തിച്ചുകളയേണ്ടിയിരുന്നത്; ബെര്‍ളിത്തരങ്ങള്‍ എന്ന ഇല്ലമായിരുന്നു..!

പാവത്താൻ said...

ഒരു ആമപ്പുറത്താണിവിടെ എത്തിയത്‌.കൂർമ്മബുദ്ധിയാണല്ലോ.വീണ്ടും കാണാം

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
നട്ടപിരാന്തന്‍ said...

Mr. Aluvavala,

In your post you mentioned very clearly and in positive way about the comments ban in Mr. Berly's blog.....

But Mr. Berly have also the right what to do in his blog.We must respect that tooo.

But Mr. Berly done the mistake that he don;t understand the feeling of his blog lovers...

Dear anonyees, be proud in your identity, don;t bark loudly, because it really pathetic.....and shame on you all.

[Shaf] said...

Mr.Nattapiranthan,

You said it...!!

"But Mr. Berly done the mistake that he don;t understand the feeling of his blog lovers..."

Anonymous said...
This comment has been removed by a blog administrator.
lynd george said...

ബ്ലോഗും ബ്ലോഗന എന്നൊക്കെ പറഞ്ഞെ ഒരു യുണിയോന്‍ ഉണ്ടാക്കാന്‍ ഇതെന്താ കേരളമോ? ഇഷ്ടപെട്ടാല്‍ വായിക്കുക, ഇഷ്ടപെട്ടില്ലേല്‍ തെറി പറയുക... അല്ലാതെ നമ്മള്‍ അങ്ങനെ ഇങ്ങനെ എന്നൊക്കെ ഗ ഗ വിളി എന്തിനാ?

Anonymous said...
This comment has been removed by a blog administrator.
ശ്രീ said...

ബെര്‍‌ളിച്ചായന്‍ കമന്റ് ബോക്സ് അടച്ചു പൂട്ടിയതില്‍ എനിയ്ക്കും അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷേ, ഒരു ബ്ലോഗില്‍ കമന്റ്‌സ് വേണോ വേണ്ടയോ എന്നു തീരുമാനിയ്ക്കാനുള്ള അവകാശം ആ ബ്ലോഗര്‍ക്കാണല്ലോ.

ആലുവവാല said...

ശ്രീ,
ബെര്‍ളിയുടെ ബ്ലോഗില്‍ കമന്റ്ബോക്സ് വേണോ വേണ്ടയോ എന്നു ബര്‍ളി തീരുമാനിക്കട്ടെ! പക്ഷെ, കമന്റുബോക്സില്‍ വായനക്കാര്‍ എന്തിടണം എന്നു തീരുമാനിക്കുന്നത് ബര്‍ളിയാണോ? കമന്റുകള്‍ ബര്‍ളിയുടെ പക്ഷം പറഞ്ഞില്ല എന്നത് അത് അടച്ചുപൂട്ടാനുള്ള കാരണമായിത്തീരുകയും, അതീവ ധാര്‍ഷ്ട്യത്തോടെ അത് വിളിച്ചുപറയുകയും ചെയ്യുമ്പോള്‍ സംഗതി മോശമാകുക തന്നെയാണു ചെയ്യുന്നത്...!

Anonymous said...
This comment has been removed by a blog administrator.
സോമന്‍ said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
നട്ടപിരാന്തന്‍ said...

Dear Anonyee...

If I read something good in Mr. Berly's blog, I appreciated his creativity.

If his post is not in my taste, I criticized him also.

I posted by objection about the comment ban in Mr. Berlye's post.

Ideologically I don;t like his veiw points......but as a person....I respect his creativity.

Thats only my duty......Instead of Anonymous comments I am proud in my Identity..

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
ANONY said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Berly Thomas jr said...

Ha ha ha

berlye തെറി വിളിക്കരുത്, മലയാളികളുടെ ചാർലിയല്ലേ.

സ്വന്തം നില മറന്നാണ് ബെർലി ഈ പ്രോക്കിത്തരങ്ങൾ കാണിച്ചത്

വായനക്കാർ ഇല്ലെൻകിൽ പിന്നെ ബ്ലൊഗിന് ഒരു പ്രസക്തിയുണ്ടോ എന്ന് തന്നെ സംശയമാണ് എന്നിരിക്കെ എന്റെ ബ്ലോഗുകൾ വായനക്കാർ വായിക്കണമെന്നില്ല എന്ന് തരത്തിലുളള വെല്ലുവിളികൾ ഇയാളുടെ അറിവില്ലായ്മ എന്നേ ഈയുളളവൻ മനസ്സിലാകുന്നുള്ളൂ.

വിമർശനങ്ങൾ സ്വീകരിക്കാൻ കഴിയാത്ത ഇയാൾ എങ്ങനെ നല്ല ഒരു ജേർണലിസ്റ്റ് ആകും.

സ്വയം എയുത്തച്ചനാകുന്ന ഇയാളുടെ അഹങ്കാരം ഇയാളുടെ നാശത്തിനേ വഴി വെക്കൂ.

വിന്‍സ് said...

Berlitharangal is one of the best blogs in Malayalam.

Avidey chennittu ho ithu mosam aayi pooyi, ithalla pratheekshichathu, ithinaayittu ithu ezhuthanamayirunnoo...ennokkey choodhichaal aarkkaayalum chorinju kayarilley?? If you don't like his contents then why bother posting comments like above?? ignore it and move on!!!!

I don't think berly needs any comments anyway!!!!

Anonymous said...
This comment has been removed by a blog administrator.
Anonymous said...

അലുവാവാല,
ഒരു പോസ്റ്റില്‍ എന്തു എഴുതണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുള്ളതാണു എന്നിരുന്നാലും നിങ്ങളുടെ പോസ്റ്റിന്റെയും അതില്‍ വരുന്ന കമന്റുകളുടെയും ഉത്തരവാദിത്വം നിങ്ങള്‍ക്കു മാത്രമാണു(Ref: blogger terms and conditions)
അങ്ങിനെയുള്ളപ്പോള്‍ ഇവിടെ വന്നു ബെര്‍ളിയുടെ വായനക്കാരെ ഒന്നടങ്കം തെറിവിളിക്കുന്ന(ഏറ്റവും മോശമായ) അനോണികളുടെ കമന്റ്സ് ഇവിടെ വേണോ എന്നു തീരുമാനിക്കണ്ടതും നിങ്ങളുടെ കടമയാണു. അതല്ലെങ്കില്‍ ഞാനോ മറ്റാരെങ്കിലുമോ നിങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി കൊടുത്താല്‍ പിന്നെ ദുഖിച്ചിട്ടു കാര്യമില്ല.
ദയവായി ഒന്നുകൂടി ആലോചിക്കുക.
ഒരു ബ്ലൊഗ്ഗെര്‍ ഐ ഡി ഇല്ലാത്തതിനാലാണു അനോണിയായി വന്നിരിക്കുന്നതു.
ക്രിഷ്ണകുമാര്‍.

കിരണ്‍ said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
ആലുവവാല said...
This comment has been removed by the author.
ആലുവവാല said...

ബെര്‍ളി എന്ന ബ്ലോഗറോടുള്ള വ്യക്തിവിദ്വോഷമല്ല ഈ പോസ്റ്റിനു കാരണം. തെറ്റ് എന്നു ഞാന്‍ മനസ്സിലാക്കിയ ബെര്‍ളിയുടെ ചില മനോഗതികളോടും പ്രയോഗങ്ങളോടും നടപടികളോടുമുള്ള അമര്‍ഷമാണ്! ഒരുപക്ഷെ എല്ലാ വയനക്കാര്‍ക്കും ബെര്‍ളി ചെയ്തത് തെറ്റാണ് എന്നു തോന്നില്ലായിരിക്കാം. ബെര്‍ളിക്കു തെറ്റി എന്നഭിപ്രായമുള്ളവരും വിരളമല്ല താനും..!

പക്ഷെ! ബെര്‍ളിയോടു വെറും അസൂയയുള്ളവരല്ലേ അനോണീകളായി കമന്റിടുന്നത് എന്ന് ഒരുവേള ഞാന്‍ ശങ്കിച്ചുപോകുന്നു; അനോണി കമന്റുകളുടെ ആഭാസപ്രയോഗങ്ങള്‍ എന്നെ നിരാശനാക്കുന്നു! സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാതെയും, ആരെയും വെറുപ്പിക്കാതെയും, 'ആലുവവാല' നിലനില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നതുപോലെ തന്നെ ആരുടെയെങ്കിലും വെറുപ്പുകളെ വേവിച്ചെടുക്കാനുള്ള തന്തൂരിയടുപ്പായി നിലകൊള്ളാനും ആലുവവാലക്കുദ്ദേശ്യമില്ല..! ആലുവവാലയിലെ പോസ്റ്റു വായിക്കുന്നവരോട് ഇന്നതേ കമന്റായി ഇടാവൂ എന്നു പറയാന്‍ ഞാന്‍ ആളല്ല എന്നാകിലും, ആളില്ലാത്ത അനോണി കമന്റുകള്‍ അവഗണിക്കപ്പെടേണ്ടതാണ് എന്നകാര്യത്തില്‍ വായനക്കാരെപോലെ എനിക്കും രണ്ടഭിപ്രായമില്ല.! നട്ടപ്രാന്തനെപ്പോലെ, ശ്രീയെപ്പോലെ, വിന്‍‌സിനെപ്പോലെ, ഷാഫിനെയും ലിന്‍ഡിയെയും പോലെ ആണായിട്ട് രംഗത്ത് വരിക..പെണ്ണുങ്ങള്‍ പെണ്ണായിട്ടും....!

പിന്നെ, അഡ്രസില്ലാത്ത ഏതോ ഒരു കൃഷ്ണകുമാര്‍ എന്തേ ഈ പാവം ആലുവവാലയെ കേസുപറഞ്ഞ് ഭീഷണിപ്പെടുത്തുന്നു? ബെര്‍ളി വായനക്കാരെ അപ്പാടെ അവഗണിച്ചപ്പോള്‍ അങ്ങ് വക്കീലായിരുന്നില്ലേ?

അനോണി കമന്‍‌റ്റൂകള്‍ ബെര്‍ളിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ബെര്‍ളിയുടെ നടപടിയോടുള്ള എന്റെ നിലപാടില്‍ മാറ്റമില്ലാതെതന്നെ നിരുപാധികം മാപ്പുചോദിക്കുന്നു...!

ഒരു ഭീഷണിയും പേടിച്ചിട്ടല്ല..അനോണികള്‍ അതിരുവിടുന്നു എന്നു തോന്നിയതുകൊണ്‍‌ട്, അതുകൊണ്ടുമാത്രം, അനോണിമസ് കമന്‍‌റ് ഓപ്ഷന്‍ ആലുവവാല ഇതാ റദ്ദുചെയ്തിരിക്കുന്നു....!
ഇത് ബെര്‍ളിയുടെ കമന്റുബോക്സ് ചുടല്‍ പരിപാടിയോട് താരതമ്യം ചെയ്ത് ആലുവവാലയെ ചോദ്യം ചെയ്യാന്‍ അനോണികള്‍ക്കേ അധികാരമുള്ളൂ...ഞാന്‍ അവരെമാത്രമാണ് ആക്ഷേപിച്ചിട്ടുള്ളത്..!

Anonymous said...

ആ വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന അസൂയ ശരിക്കും മനസ്സിലായി. എന്തെങ്കിലും ഒരു കുറ്റം ചുമത്തി വേണമല്ലോ ബെര്‍ളിയോടുള്ള അസൂയ പ്രകടിപ്പിക്കാന്‍.നടക്കട്ടെ.നടക്കട്ടെ.