Thursday, May 28, 2009

പീഢനം അച്ഛന്‍ വക; അമ്മ ഒരുവഹ..!

പണ്ട്പണ്ടല്ല, ഈയടുത്ത്; കോട്ടയത്തൊരിടത്ത്, പത്താം ക്ലാസ്സുകാരിയായ മകളെ പഠിപ്പിക്കാന്‍ അച്ഛന് വലിയ ഉത്സാഹം! വൈകുന്നേരമായാല്‍ മകളുടെ പഠനമുറിയില്‍ അച്ഛന്‍ പഠിപ്പിക്കലോടു പഠിപ്പിക്കല്‍! അമ്മക്ക് സന്തോഷം.! പഠിപ്പിച്ച് പഠിപ്പിച്ച് അവസാനം കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലത്രെ!കാരണമെന്താണെന്നല്ലേ? ഗര്‍ഭം! ബയോളജിക്ക് അച്ഛന്‍ കൊടുത്ത പ്രാക്ടിക്കല്‍ ക്ലാസ്സിന്റെ റിസല്‍ട്ടാണത്രേ ആ A+ ഗര്‍ഭം..! ഹൊ!

മലയാളക്കരയില് ‍ഇത് പീഢനങ്ങള്‍ വിളയുന്ന കാലം! കുടുംബങ്ങളുടെ നെടുംതൂണിളക്കിയും അടിത്തറ പൊളിച്ചും വരെ പീഢനങ്ങളുടെ ചൊറിയണങ്ങള്‍ മുളപൊട്ടുന്നത്, നോക്കാനാളില്ലാതെ ചീഞ്ഞുപോയ നമ്മുടെ ആര്‍ഷ സംസ്‌കാരത്തിന്റെ വളത്തിലാണ്. അച്ഛനോടൊപ്പം മകളെയും, സഹോദരനൊപ്പം സഹോദരിയെയും തനിച്ചാക്കി അമ്മ കല്ലുചുമക്കാന്‍ പോകുന്നത് ആ സംസ്‌കാരം പിതൃ-പുതൃ, സഹോദര ബന്ധങ്ങളില്‍ പരസ്പര സം‌രക്ഷണത്തിന്റെയും വാത്സല്യാദരങ്ങളുടെയും മുഖവും ആത്മാവുമാണു നട്ടുമുളപ്പിച്ച് വേരുപിടിപ്പിച്ചെടുത്തത് എന്നതുകൊണ്ടാണ്.

ആ സംസ്‌കാരത്തിന്റെ മറവില്‍, ആ വിശ്വാസം മുതലെടുത്തുകൊണ്ടാണ് ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ പീഢനങ്ങളും വാണിഭങ്ങളും നടക്കുന്നത് എന്നു വായിക്കുമ്പോള്‍, സ്നേഹനിധിയായ ഭാര്യ അറേബ്യന്‍ മണിമാളികയുടെ പിന്നാമ്പുറത്തെങ്ങോ പുറംലോകം കാണാതെ, അറബികളുടെ ആട്ടും ചവിട്ടുമേറ്റ് തനിക്ക് മരുന്നു വാങ്ങാനയക്കുന്ന കാശ്കോണ്ട് തേവിടിശ്ശിയെത്തേടിപ്പോയ അധമനായ ഭര്‍ത്താവിന്റെ കൊടും വഞ്ചന എത്ര നിസ്സാരം എന്നു പറഞ്ഞുപോകുന്നു!

പീഢനങ്ങളും കൊടും വഞ്ചനകളും കേരളക്കരയാകെ മുളച്ചുപോങ്ങാന്‍പാകത്തിന് വിത്തുപാകിയതാരാണ്? അതിനു വളമാകാന്‍ പാകത്തിന് നമ്മുറെ പാരമ്പര്യ സംസ്കാരം വേരറുത്ത് ചീയിച്ചു കളഞ്ഞതാരാണ്? പാശ്ചാതനും അവന്റെ സം‌സ്‌കാരവും എന്നൊറ്റവാക്കില്‍ പറഞ്ഞാല്‍ ഉത്തരം പൂര്‍ണ്ണമായില്ല. ടെലിവിഷനും, ഇന്‍‌റ്റര്‍നെറ്റും, മൊബൈല്‍ഫോണും തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യകളാണിതിനൊക്കെ ഉത്തരവാദി എന്നു പറയുന്നവര്‍ പണ്ടാരമടങ്ങട്ടെ! സിനിമയും സീരിയലുകളും എന്നു പറഞ്ഞാലും ശാരിയാവില്ല. ഒരു കാര്യം സമ്മതിക്കാം, ഇതിലെല്ലാം നന്‍‌മയോളമോ, അതില്‍കൂടുതലോ തിന്‍‌മയുണ്ട്! പക്ഷെ ഒതളങ്ങ കഴിച്ച് ഒരു ‍കുട്ടി മരിച്ചാല്‍ ഒതളങ്ങയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവന്‍ പമ്പര വിഡ്ഢിതന്നെ! അതുകഴിച്ച കുട്ടിക്ക് ഒതളങ്ങ വെഷമാണെന്നറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ! അവന്റെ പരിസരങ്ങളില്‍ ആ ഒതളങ്ങ നട്ടുപിടിപ്പിച്ചവരും, ഒതളങ്ങയുടെ പരിസരങ്ങളില്‍ അവനെ വിലക്കാതിരുന്നവരുമാണ് കുറ്റക്കാര്‍!

അതെ; എന്റെ കുട്ടി ഏതു സംസ്‌കാരം സ്വീകരിക്കണം എന്നു തീരുമാനിക്കുന്നവര്‍! അവര്‍ ടെലിവിഷനും, ഇന്റര്‍നെറ്റും എങ്ങനെവേണം ഉപയോഗിക്കാന്‍ എന്നു പഠിപ്പിക്കേണ്ടവര്‍, അതില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയും ബാധ്യതയുമുള്ളവര്‍! അവര്‍‌ക്ക് കൈവിരലുകളും കാതുമുറക്കുന്നതിനു മുന്‍‌പ് വഴുക്കലും പടുകുഴികളുമുള്ള അനിയന്ത്രിത ബന്ധങ്ങളുടെ ലോകത്തേക്കുള്ള മൊബൈല്‍ഫോണ്‍ എന്ന താക്കോല്‍ നല്‍കണോ ചിന്തിക്കേണ്ടവര്‍! ഒതളങ്ങ വിഷമാണു മക്കളേ എന്നു പറഞ്ഞു പറഞ്ഞ്, വിലക്കി നിര്‍ത്തേണ്ടവര്‍! അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കേണ്ടവര്‍. പാശ്ചാത്യന്റെ പെണ്‍കുട്ടി, കാമുകന്റെ കാറില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേണം കാറുള്ള കാമുകന്‍ എന്നു പറയാതിരിക്കാന്‍ പാകത്തിന് ആ സംസ്‌കാരത്തോട് അറപ്പും നമ്മുടെ സംസ്‌കാരത്തോട് അടുപ്പവും അവരുടെ മനസ്സില്‍ കുഞ്ഞുപ്രായത്തിലേ വളര്‍ത്തിയെടുക്കേണ്ടവര്‍! അവരാണു കുറ്റക്കാര്‍..!

ഇനി;ഈ "അവര്‍" എന്നാല്‍ ആരാണ് എന്നു ചോദിച്ചാല്‍ "അമ്മയും അച്ഛനും" എന്ന് തെറ്റാതെ ഉത്തരം പറയാത്തവര്‍‌ക്ക് വേണ്ടി മക്കള്‍തന്നെ കരുതി വക്കുന്നുണ്ട്; വൃദ്ധസദനങ്ങളും, വീടിന്റെ പിന്നാമ്പുറത്തെങ്ങോ ഒരു കുഞ്ഞ് ഒറ്റമുറിയും!

6 comments:

ആലുവവാല said...

പാശ്ചാത്യന്റെ പെണ്‍കുട്ടി, കാമുകന്റെ കാറില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേണം കാറുള്ള കാമുകന്‍ എന്നു പറയാതിരിക്കാന്‍ പാകത്തിന് ആ സംസ്‌കാരത്തോട് അറപ്പും നമ്മുടെ സംസ്‌കാരത്തോട് അടുപ്പവും അവരുടെ മനസ്സില്‍ കുഞ്ഞുപ്രായത്തിലേ വളര്‍ത്തിയെടുക്കേണ്ടവര്‍! അവരാണു കുറ്റക്കാര്‍..!

ramaniga said...

ithoru seriuos issue aanu
moolya chuthi ennuparanju thaditappan pattilla
pakshe socitiyile VALUES nashtamayirikkunnu ennullathu sathyamanu.
nalla samsakaram pakaranavatte adutha thalamurayode!

സെലി ചരിതം said...

നല്ല നിലവാരം പുലര്‍ത്തുന്ന
എഴുത്ത്‌ ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

hAnLLaLaTh said...

പീഠനം എന്നത് പീഡനം എന്ന് തിരുത്തുമല്ലോ..
നല്ല ചിന്തകള്‍...നിലവാരം പുലര്‍ത്തുന്ന എഴുത്ത്..
നമുക്ക് പ്രത്യാശിക്കാം...
ജീവിതം ആഘോഷമാണെന്ന് പറയുന്നവര്‍ക്കിടയില്‍
ഓരോ നിമിഷവും ആഘോഷിക്കാന്‍ ഉദ്‌ഘോഷിക്കുന്നവര്‍ക്കിടയില്‍
നന്മയുടെ ചിരാതുകള്‍ കെടാതെ നില്‍ക്കുമെന്ന്

ആലുവവാല said...

ലാലാ.. പ്രിയ ഹന്‍ലല്ലത്തേ നന്ദി! അക്ഷരപ്പിശാശിനെ തുരത്തിയതിന്..ശ്ശെ; തിരുത്തിയതിന്.!
സെലിക്കും രമണിഗക്കും ഓരോ നന്ദിയുണ്ട്..! പീഢനമായില്ലല്ലോ?

ഷേര്‍ഷ said...

nammaleyum onnu mind cheyyane...
ellathilum puthiya alaanu keto.
malayalikootam enna oru networkum undu.
kootam pole athum hit aakanam keto.
best wishes.
shersha